പാസ്റ്റർ ഡോ. സി.വി.വർഗീസിൻ്റെ സംസ്കാരം ശനിയാഴ്ച്ച ചെങ്ങന്നൂരിൽ

പാസ്റ്റർ ഡോ. സി.വി.വർഗീസിൻ്റെ സംസ്കാരം ശനിയാഴ്ച്ച ചെങ്ങന്നൂരിൽ

ചെങ്ങന്നൂർ: വേദാധ്യാപകനും എഴുത്തുകാരനുമായ പെണ്ണുക്കര ചുട്ടിമലതടത്തിൽ പാസ്റ്റർ ഡോ.സി.വി.വർഗീസ് (അനിയൻകുഞ്ഞ് - 63) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം ശനിയാഴ്ച്ച (19/10/2024) രാവിലെ 8ന് ഐപിസി ചെങ്ങന്നൂർ ഫെയ്ത്ത് സെൻ്റർ ചർച്ചിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1ന് സഭാ സെമിത്തേരിയിൽ.

കേരളത്തിലെ വിവിധ പെന്തെക്കോസ്ത് സെമിനാരികളിൽ അധ്യാപകനായിരുന്നു. പെന്തെക്കോസ്ത് സഭകളെ കുറിച്ച് 3 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആത്മകഥയുടെ രചനയിലായിരുന്നു. ഭാര്യ: ഭരണിക്കാവ് കാരാവള്ളിൽ കൊച്ചുമോൾ. മക്കൾ: ജബേസ്, പ്രിസ്ക, പെർസിസ് (മൂവരും കാനഡ). മരുമക്കൾ: ഹെബ്സിബ, ഷോൺ പോൾസ്, ഓറൻ യരമി (മൂവരും കാനഡ).

വാർത്ത: ജോജി ഐപ്പ് മാത്യൂസ്

 

Advertisement