ചാക്കോ മാത്യു(72) ഫ്ലോറിഡയിൽ നിര്യാതനായി

ചാക്കോ മാത്യു(72)  ഫ്ലോറിഡയിൽ നിര്യാതനായി

ഫ്ലോറിഡ : ലേക്ക് ലാൻഡ് ഐപിസി സഭയുടെ സജീവാംഗം വെണ്ണിക്കുളം മുണ്ടക്കമണ്ണിൽ ചാക്കോ മാത്യു (ജോയി -72 ) ഫ്ലോറിഡയിൽ നിര്യാതനായി.

മെമ്മോറിയൽ സർവീസ് ജൂലൈ 12ന് വെള്ളിയാഴ്ച വൈകിട്ട് 6. 30 നും സംസ്കാര ശുശ്രൂഷ 13 ന് ശനിയാഴ്ച രാവിലെ 9 നും ലേക് ലാൻഡ് ഐ.പി.സി യിൽ നടക്കും. തുടർന്ന് 12 ന് ഓക്ക്ഹിൽ ബറിയൽ പാർക്ക് സെമിത്തേരിയിൽ ഭൗതികശരീരം സംസ്കരിക്കും.

ആരംഭകാല പെന്തെക്കോസ്ത് കുടുംബാംഗമായിരുന്ന പ്ലാങ്കൽ ചാക്കോ - തങ്കമ്മ ദമ്പതികളുടെ മകനായിരുന്നു. 1989 ൽ അമേരിക്കയിലേക്ക് കുടിയേറുന്നതിന് മുമ്പ് എറണാകുളം പാലാരിവട്ടം ബഥേൽ പെന്തക്കോസ്ത് സഭയുടെ അംഗമായിരുന്നു. മൂന്നു പതിറ്റാണ്ടുകൾ വ്യത്യസ്ത നിലയിൽ മാസ്റ്റർ കണ്ടൈനേഴ്സ് കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന പരേതൻ ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു.

ഭാര്യ കുഞ്ഞുമോൾ മല്ലശ്ശേരി വലിയകാലായിൽ കുടുംബാംഗമാണ്. മക്കൾ : ഫിലാൻ, അലൻ. മരുമക്കൾ: സെലോണി, ശില്പ. ഏക സഹോദരി: വൽസാ ജോൺ (പുല്ലാട് ). 

വാർത്ത: നിബു വെള്ളവന്താനം

Advertisemen