ചെറിയാൻ ദെത്തോസിൻ്റെ (54) സംസ്കാരം സെപ്.18ന് അറ്റ്ലാൻറയിൽ

0
3053

അറ്റ്ലാൻറ(യുഎസ്): കഴിഞ്ഞ ദിവസം അമേരിക്കയിലെ അറ്റ്ലാൻറയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ട പരേതനായ പാസ്റ്റർ ദെത്തൊസ് ചെറിയാൻ്റെ മകൻ ചെറിയാൻ ദെത്തോസിൻ്റെ (54) ഭൗതിക ശരീരം സെപ്റ്റംബർ 17 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ 9:00 വരെ അറ്റ്ലാന്റ ക്രിസ്ത്യൻ അസംബ്ലിയിൽ പൊതുദർശനത്തിന് ശേഷം പിറ്റെന്ന് ശനിയാഴ്ച രാവിലെ 8:30 മുതൽ 10:00 വരെ സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഫ്ലോറൽ ഹിൽസ് മെമ്മോറിയൽ ഗാർഡനിൽ സംസ്കരിക്കും.

ഭാര്യ. ഷീബ
മക്കൾ .ജോഷ്വാ, നിഖിത.

ദീർഘ വർഷങ്ങൾ കർണാടകയിലെ ബാംഗ്ലൂർ ചൊക്ക ചൊക്കസാന്ദ്ര കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം ചെയ്തിരുന്ന പരേതനായ പാസ്റ്റർ ദെത്തൊസ് ചെറിയാൻ്റെയും റോസമ്മ ദെത്തൊസിൻ്റെയും മൂത്ത മകനാണ്.
സഹോദരൻ : വർഗീസ് ദെത്തൊസ് (ജെനി -അറ്റ്ലാൻ്റാ ) ക്രൈസ്തവ ഗാന രചിയിതാവും സംഗീത സംവിധായകനുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here