പാസ്റ്റർ സി.വി തോമസ് ചാപ്രത്ത് നിത്യതയിൽ

0
3622

റാന്നി: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ശാസ്താംകോട്ട സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സി. വി. തോമസ് (74) മാർച്ച് 16 നു റാന്നി നെല്ലിക്കമണ്ണിലുള്ള സ്വഭവനത്തിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശനിയാഴ്ച രാത്രി ഭവനപ്രാർത്ഥനയ്ക്കും, ഭക്ഷണത്തിനും ശേഷം വിശ്രമിക്കുംവേളയിൽ പെട്ടെന്ന് ശ്വാസതടസ്സം ഉണ്ടാവുകയും, ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുംവേളയിലാണു അന്ത്യം സംഭവിച്ചത്. പി. വൈ. പി.എ. മുൻ സംസ്ഥാന സെക്രട്ടറി പാസ്റ്റർ സാബു ചാപ്രത്തിന്റെ പിതാവും,അനുഗ്രഹീത പ്രസംഗകനായ പാസ്റ്റർ ബി. മോനച്ചന്റെ (കായംകുളം) ഭാര്യാപിതാവുമാണു ദൈവദാസൻ. പത്തനംതിട്ട ജില്ലയിൽ വെണ്ണിക്കുളം കൊച്ചുചാപ്രത്ത് വർഗ്ഗീസ്-മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു.

ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ ആറന്മുള, കുഴിക്കാല, കരിംകുറ്റി, ആലപ്പുഴ, ചെന്നിത്തല, കിഴക്കുപുറം, തുരുത്തിക്കര, പനംതോപ്പ്, കല്ലട എന്നിവിടങ്ങളിലെ ശുശ്രൂഷയ്ക്ക് ശേഷം കഴിഞ്ഞ 18 വർഷമായി കൊല്ലം കാവനാട് ഐ. പി. സി. സഭാ ശുശ്രൂഷയോടൊപ്പം, ശാസ്താംകോട്ട സെന്ററിന്റെ പൊതുചുമതലയും ചെയ്തുവന്നിരുന്നു. ഐ.പി.സി. ചങ്ങനാശ്ശേരി ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സി. വി. ജോൺ ഏകസഹോദരനാണു.

സഹധർമ്മിണി – അന്നമ്മ തോമസ്.

മക്കൾ: സാലു സി. തോമസ് (ഹൈദ്രാബാദ് ഐ. പി. സി. NR ശുശ്രൂഷകൻ), സാലി മോനച്ചൻ  (കായംകുളം), ഷീല ബാബു ചാക്കോ, സാബു ചാപ്രത്ത്, ഗ്ലോറി ജെറീഷ് ((എറണാകുളം) ഗോഡ്സി അനിൽ ( (ഷാർജ).

മരുമക്കൾ : സീനു സാലു, പാസ്റ്റർ ബി. മോനച്ചൻ, പാസ്റ്റർ ബാബു കെ. ചാക്കോ ( ഐ. പി. സി. മൈനാമൺ, പത്തനാപുരം), ഷെറിൻ ജോസഫ്, ജെറീഷ് ( എറണാകുളം), അനിൽ ചാക്കോ ( ഷാർജ)

പരേതനു 13 കൊച്ചുമക്കൾ ഉണ്ട്.

ഭൗതീകശരീരം മാർച്ച് 19 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് മോർച്ചറിയിൽ നിന്ന് റാന്നിയിലുള്ള സ്വഭവനത്തിൽ കൊണ്ടു വന്ന് പൊതുദർശനത്തിനുശേഷം 11 മണിയോടെ ഐ. പി.സി. താബോർ നെല്ലിക്കമൺ സഭാമന്ദിരത്തിലെ ശുശ്രൂഷകൾക്ക്ശേഷം തുടർന്ന് ഉച്ചയ്ക്ക് 2:30-ഓടെ സഭാ സെമിത്തേരിയിൽ സംസ്കാരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

 

വാർത്ത: സാം മാത്യു/ഓൺലൈൻ ഗുഡ്ന്യൂസ്  

LEAVE A REPLY

Please enter your comment!
Please enter your name here