ദേവദാസ് ആരോൺ (84) നിത്യതയിൽ

0
3301

കണ്ണൂർ:  മലബാറിലെ സുവിശേഷ പോരാളിയും ജീവകാരുണ്യ പ്രവർത്തകനും പ്രമുഖ വ്യവസായിയും 
ലേമെൻസ് ഇവാൻജലിക്കൽ ഫെല്ലോഷിപ്പ് (LEF) പ്രസിഡന്റുമായ കണ്ണൂർ പാപ്പിനശ്ശേരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും വളപട്ടണം ടൈൽ വർക്‌സിന്റെ മാനേജിങ് പാർട്ണറും ആയ ദേവദാസ് ആരോൺ (84)  മാർച്ച്‌ 21 വ്യാഴാഴ്ച വൈകുന്നേരം പാപ്പിനശ്ശേരിയിലെ സ്വഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ച് ദിവസങ്ങളായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം ഇന്ന് മാർച്ച് 22 ന് രാവിലെ 10ന് പാപ്പിനിശ്ശേരിയിലെ ഭവനത്തിലെത്തിക്കും. സംസ്‌കാരം നാളെ മാർച്ച് 23ന് ഉച്ചക്ക് ശേഷം കണ്ണൂർ അഴീക്കൽ ഏ.ജി സെമിത്തേരിയിൽ.                           

ഭാര്യ: ജീൻ ആരോൺ      മക്കൾ: സുശീൽ ആരോൺ,  മൃദുല ചാൾസ്, സോണി മാമൻ, പരേതയായ മഞ്ജു. 

മരുമക്കൾ : ജോബി, ചാൾസ് ചെന്നൈ, പാസ്റ്റർ സജി മാമൻ തിരുവല്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here