ഡോ.ജോർജ് കോവൂരിന്റെ സംസ്കാരം ഡിസം.14 ന് തിരുവല്ലയിൽ

0
44518

തൃശൂർ: പ്രശസ്ത സുവിശേഷകനും പ്രസംഗകനുമായ ഡോ.ജോർജ് കോവൂർ നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ ഡിസം.14 ന് തിരുവല്ല കാവുംഭാഗത്തുള്ള കോവൂർ ഭവനത്തിൽ പാസ്റ്റർ ടി.ജെ ശമുവേലിന്റെ നേതൃത്വത്തിൽ നടക്കും. രാവിലെ 10ന് ശുശ്രൂഷ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 2 ന് സംസ്ക്കരിക്കും. ഡോ. ജോർജിന്റെ കോവൂരിന്റെ പ്രവർത്തനസ്ഥലമായ തൃശൂരിൽ ഡിസം.13 ന് വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ ശക്തൻ തമ്പുരാൻ നഗറിലെ ഹെഡ് പോസ്റ്റാഫീസിന് എതിർ വശമുള്ള കോവൂർ ഇൻസ്റ്റിട്യൂട്ട് ഓഫ്  മെഡിക്കൽ സയൻസ് ഹോസ്പിറ്റലിന്റെ (തൃശൂർ ചർച്ച് ഓഫ് ഗോഡ്) ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും. തൃശൂരിലെ വിശ്വാസ സമൂഹവും നാനാതുറയിലുള്ളവരും അന്തിമോപചാരം നല്കും.  

കുറച്ച് നാളുകളായി അസുഖ ബാധിതനായി വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോഗാതുരനായിരിയ്ക്കുമ്പോഴും സുവിശേഷ പ്രവർത്തനങ്ങളിലും പ്രസംഗങ്ങളിലും വ്യാപൃതനായിരുന്നു.
പ്രശസ്ത സുവിശേഷ പ്രസംഗക പരേതയായ സിസ്റ്റർ മേരി കോവൂർ മാതാവാണ്. പിതാവ് കുരുവിള കോവൂർ. ഭാര്യ: സ്വപ്ന, മക്കൾ: ഡോ.അബ്നേനേർ, ഡോ.അബ് ലിൻ, ഡോ.അബിഗെയ്ൽ.

കൂടുതൽ വിവരങ്ങൾക്ക് :0487 2425267/9526879190

വാർത്ത: ടോണി ഡി ചെവൂക്കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here