ഐപിസി മുൻ ജനറൽ ട്രഷറർ ഈപ്പൻ തോമസ് കപ്പമാംമൂട്ടിൽ നിത്യതയിൽ; സംസ്കാരം ഫെബ്രു.5 ന്

0
4190

റാന്നി: ഐപിസി  ജനറൽ തലത്തിലും കേരള സ്റ്റേറ്റിലും ട്രഷറർ ആയിരുന്ന റാന്നി ഐപിസി നെല്ലിക്കമൺ സഭാംഗം ഈപ്പൻ തോമസ് കപ്പമാംമൂട്ടിൽ നിത്യതയിൽ ചേർക്കപ്പെട്ടു.  ഫെബ്രു.4 ന് വൈകിട്ട് 4.30 മുതൽ രാത്രി 8 വരെ പൊതുദർശനവും ശുശ്രൂഷയും ഭവനത്തിൽ നടക്കും. സംസ്കാര ശുശ്രൂഷ ഫെബ്രു.5 ന് രാവിലെ 8 മണി മുതൽ റാന്നി നെല്ലിയ്ക്കാമാൺ ഐ.പി.സി താബോർ ഹാൾ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചക്ക് 12ന് സംസ്കരിക്കും.

2000 മുതൽ 2006 വരെ ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ, 2006 മുതൽ 2012 വരെ ഐപിസി ജനറൽ ട്രഷറർ ആയും സേവനമനുഷ്ഠിച്ചിരുന്നു.  ഗുഡ്ന്യൂസിന്റെ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ആയിരുന്നു.

ഭാര്യ: സാറാമ്മ ഈപ്പൻ (മോളി). മക്കൾ: ജിം  (കാനഡ), പരേതയായ ബീന, ജെറാൾഡ് (ഹൈദ്രാബാദ്).

LEAVE A REPLY

Please enter your comment!
Please enter your name here