എഫിൻ മോന്റെ സംസ്കാരം ജൂൺ 7 ന്

0
13913

ദോഹ : ദോഹയിൽ അപകടത്തിൽ നിര്യാതനായ കോട്ടയം മീനടം പുതുശ്ശേരിൽ ബെന്നിയുടെയും കൊച്ചുമോളുടെയും മകൻ എഫിൻ മോന്റെ (14) ഭൗതിക ശരീരം ദോഹയിലെ പൊതുദർശനത്തിനു ശേഷം ജൂൺ 7 ന്  നാട്ടിൽ സംസ്കരിക്കും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഐ പി സി ബെഥേൽ, തോട്ടയ്ക്കാട് സഭയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 4 ന്  സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ദോഹയിലെ ഐഡിസിസി അങ്കണത്തിൽ ജൂൺ 6ന് വ്യാഴം രാവിലെ 9 മണി മുതൽ പത്തു മണി വരെ ആയിരിക്കും  പൊതുദർശനം. തുടർന്ന് നാട്ടിലേക്കു കൊണ്ടുപോകും. 

ദോഹയിൽ കഴിഞ്ഞ വെള്ളിയാഴ്ച അവധി ദിനത്തോട് അനുബന്ധിച്ചു സൈക്ലിംഗ് നടത്തവേ കാർ തട്ടി ഗുരുതരാവസ്ഥയിൽ ഖത്തറിലെ സിദ്ര ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ദോഹ പെന്തക്കോസ്റ്റൽ അസ്സെംബ്ലി, ഐപിസി സഭയിലെ വിദ്യാർത്ഥി യുവജന പരിപാടികളിൽ വളരെ സജീവം ആയിരുന്നു എഫിൻ മോൻ. എംഇഎസ് ഇന്ത്യൻ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു. സഹോദരി എമി ജോർജ്.

 

ദോഹ: ദോഹയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ തലയ്ക്കു പരുക്കേററ് സിദ്ര ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്ത എഫിന്‍ ബെന്നി(14) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

അടിയന്തിര സാഹചര്യത്തില്‍ ദൈവത്തിന്റെ അത്ഭുത കരത്തിനായി ലോകമെങ്ങുമുള്ള വിശ്വാസ സമൂഹം മുട്ടിപ്പായി പ്രാര്‍ഥിച്ചിരുന്നു.  സൈക്കിള്‍ യാത്രക്കിടെ കാര്‍ തട്ടിയാണ് എഫിന്‍റെ തലയ്ക്കു ഗുരുതരമായ ക്ഷതമേറ്റത്. ദോഹയിലെ ഐപിസി-ഡിപിഎ സഭാംഗങ്ങള്‍ ആയ ബെന്നി- കൊച്ചുമോള്‍ ദമ്പതികളുടെ മകനായ എഫിന്‍ താലന്തു പരിശോധനകളില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു. ദുഃഖത്തില്‍ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ ഓര്‍ത്തു പ്രാര്‍ഥിക്കുവാന്‍ അപേക്ഷിക്കുന്നു.

ദോഹ : കോട്ടയം മീനടം പുതുശ്ശേരിൽ ബെന്നിയുടെയും കൊച്ചുമോളുടെയും മകൻ എഫിൻ (14) താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർന്നു. ദോഹയിൽ വെള്ളിയാഴ്ച അവധി ദിനത്തോട് അനുബന്ധിച്ചു സൈക്ലിംഗ് നടത്തവേ കാർ തട്ടി ഗുരുതരാവസ്ഥയിൽ ഖത്തറിലെ സിദ്ര ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ദോഹ പെന്തക്കോസ്റ്റൽ അസ്സെംബ്ലി, ഐപിസി സഭയിലെ വിദ്യാർത്ഥി യുവജന പരിപാടികളിൽ വളരെ സജീവം ആയിരുന്നു എഫിൻ മോൻ.സഹോദരി എമി ജോർജ്.

സംസ്കാര ശുശ്രൂഷകൾ പിന്നീട്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബാംഗങ്ങളെ കർത്താവു ആശ്വസിപ്പിക്കട്ടെ

വാർത്ത: കെ.ബി.ഐസക്/അനീഷ് ചാക്കോ ദോഹ

LEAVE A REPLY

Please enter your comment!
Please enter your name here