ഇ.പി.മാത്യു(കുഞ്ഞുമോൻ -77) അമേരിക്കയിൽ നിര്യാതനായി

ഇ.പി.മാത്യു(കുഞ്ഞുമോൻ -77) അമേരിക്കയിൽ നിര്യാതനായി

ടെക്സാസ് : റാന്നി പുന്നിറ്റേറ്റിൽ പരേതരായ മത്തായി ഈശോ - തങ്കമ്മ ദമ്പതികളുടെ മകൻ പി.ഇ.മാത്യു (കുഞ്ഞുമോൻ -77) നവംബർ 29 ന് ഡാളസിൽ നിര്യാതനായി. ഉറച്ച ദൈവവിശ്വാസി ആയിരുന്ന ഇദ്ദേഹം, പെന്തകോസ്ത്, ബ്രദറൻ സഭാ ആരാധനകളിൽ സജീവാംഗമായിരുന്നു. ഫെയ്ത്ത് ടാബർനാക്കിൾ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

ഇദ്ദേഹത്തിന് 3 വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടതിനെ തുടർന്ന് കുടുംബത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം നന്നേ ചെറുപ്പത്തിലെ ഏറ്റെടുക്കേണ്ടി വന്നു.

1975-ൽ അമേരിക്കയിലെ മക്കിനി, ടെക്സാസിൽ സ്ഥിരതാമസം ആക്കുന്നതിന് മുൻപ് ഹൃസ്വകാലത്തേക്ക് ഭോപ്പാൽ, മുംബൈ എന്നിവിടങ്ങളിൽ ഭൗതിക ജോലിയോടൊപ്പം ആയിരുന്നു. ആവശ്യത്തിൽ ഇരിക്കുന്നവരെ കരുതുന്ന ആർദ്ര മനോഭാവത്തിനും ഔദാര്യ മനസ്സിനും ഉടമയായിരുന്നു പരേതൻ. കുമ്പനാട് കുരുതോട്ടത്തിൽ വീട്ടിൽ ഏലിയാമ്മ മാത്യു ആണ് സഹധർമ്മിണി .

ഭൗതിക ശരീരം ഡിസംബർ 5 വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 8 വരെ അലൻ സിറ്റിയിലുള്ള ട്യുറെൻ്റെയിൻ ജാക്സൺ ഫ്യൂണറൽ ഹോമിൽ (Turrentine Jackson Morrow Funeral Home, 2525 Central Expressway, Allen, Texas 75013) പൊതു ദർശനത്തിന് വെയ്ക്കും. സംസ്കാര ശുശ്രുഷകൾ ഡിസംബർ 7 ശനിയാഴ്ച രാവിലെ 9:30 മുതൽ കാൽവറി പെന്തകോസ്തൽ സഭാ മന്ദിരത്തിൽ

(Calvary Pentecostal Church, 725 W. Arapaho Road, Richardson, Texas 75080) ആരംഭിക്കുകയും തുടർന്ന് അലനിലുള്ള സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും. 

മക്കൾ: അലക്സ്, ഏബൽ. പരേതന് 3 കൊച്ചുമക്കൾ ഉണ്ട്.