മേപ്രാൽ പ്ലാമൂട്ടിൽ പി.പി.ഈപ്പൻ (സാം-89) നിര്യാതനായി
പെരിങ്ങോൾ: മേപ്രാൽ ദൈവസഭാംഗം മുൻ സഹകരണ വകുപ്പ് റിട്ട. അസിസ്റ്റൻ്റ് രജിസ്ട്രാർ മേപ്രാൽ പ്ലാമൂട്ടിൽ പി.പി.ഈപ്പൻ (സാം-89) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 12 വ്യാഴം രാവിലെ 9ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം 1ന് മേപ്രാൽ ദൈവസഭാ സെമിത്തേരിയിൽ.
ഭാര്യ:പള്ളിപ്പാട് വെങ്ങാലിപറമ്പിൽ മറിയാമ്മ (റിട്ട. അധ്യാപിക).
മക്കൾ: ജോസ് ഈപ്പൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സാം ഈപ്പൻ (ഫിനാൻസ് മാനേജർ, ബിലിവേഴ്സ് ചർച്ച്, തിരുവല്ല), പോൾ ഈപ്പൻ (എയർഫോഴ്സ് ഉദ്യോഗസ്ഥൻ). മരുമക്കൾ: സമന (ടിഎംഎം ഹോസ്പിറ്റൽ, തിരുവല്ല), ജെസി (അധ്യാപിക, ബിലിവേഴ്സ് സ്കൂൾ, തിരുവല്ല), മിനു (അധ്യാപിക, ഡൽഹി പബ്ലിക്ക് സ്കൂൾ, കാൺപൂര്).