പാസ്റ്റർ ദാനിയേൽ വില്യംസിൻ്റെ പിതാവ് പി.പി.ദാനിയേൽ (83) കർത്തൃസന്നിധിയിൽ

പാസ്റ്റർ ദാനിയേൽ വില്യംസിൻ്റെ പിതാവ് പി.പി.ദാനിയേൽ (83) കർത്തൃസന്നിധിയിൽ

പെരുമ്പാവൂർ: ശാരോൻ ഫെലോഷിപ്പ് സഭാ മാനേജിംഗ് കൗൺസിൽ അംഗവും സുവിശേഷ പ്രഭാഷകനും ഗ്രന്ഥകാരനും അബുദാബി മസിഹി സംഗതി സഭയുടെ സീനിയർ ശുശ്രൂഷകനും ശാരോൻ ഫെലോഷിപ്പ് നോർത്ത് ഈസ്റ്റ് റീജിയൺ കോ - ഓർഡിനേറ്ററുമായ പാസ്റ്റർ ദാനിയേൽ വില്യംസിൻ്റെ പിതാവ് പെരുമ്പാവൂർ പള്ളിപ്പാട്ട്തോട്ടത്തിൽ പി.പി.ദാനിയേൽ (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരശുശ്രൂഷ നവം.8 ന് വെള്ളിയാഴ്ച രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 10 ന് പെരുമ്പാവൂർ വട്ടയ്കാട്ടുപ്പടി വിഎംജെ ഓഡിറ്റോറിയത്തിലെ ശുശ്രൂഷകൾ തുടരും. ഉച്ചക്ക്1ന് മലമുറി ശാരോൻ സെമിത്തേരിയിൽ സംസ്കരിക്കും.

പെരുമ്പാവൂരിലെ സുവിശേഷ വ്യാപനത്തിനും സഭാ വളർച്ചയ്ക്കും സുവിശേഷമുന്നേറ്റത്തിനും ഏറെ പ്രയത്നിച്ചു. പെരുമ്പാവൂർ ശാരോൻ ഫെലോഷിപ്പ് സഭയുടെ ആദ്യകാല പ്രവർത്തകനും സജീവാംഗവും ആയിരുന്നു. ജീവകാരുണ്യ പ്രവർത്തകനും അര നൂറ്റാണ്ടായി സണ്ടെസ്കൂൾ അധ്യാപകനായും പ്രവർത്തിച്ചു. എറണാകുളം ജില്ലയിൽ സഭാ സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചതിൽ ഒരാളായിരുന്നു പരേതൻ

ഭാര്യ: പരേതയായ കെസിയാമ്മ  ദാനിയേൽ.

മറ്റുമക്കൾ: ജയിംസ് ദാനിയേൽ(യുഎസ്), എലിസബെത്ത് ജോൺലീ (ഖത്തർ). മരുമക്കൾ: മിനി, ആനി ,ജോൺലീ.

പ്രസിദ്ധ ബൈബിൾ പ്രസാധകനും അങ്കമാലി പ്രീമിയർ പ്രിൻ്റേഴ്സ് ഉടമയും ആയിരുന്ന പരേതനായ ബ്രദർ പി.പി. ജോർജ് സഹോദരനായിരുന്നു.

Advertisement