ഇടയത്തറ ഇ.വി.വർഗീസ് (ബേബി- 75) അമേരിക്കയിൽ നിര്യാതനായി
കോട്ടയം: കോട്ടയത്തെ പെന്തെക്കോസ്തു കുടുംബങ്ങളിൽ ആദ്യകാല വിശ്വാസികളായ പരേതരായ ഇടയത്തറ ഇ.ജെ വർഗീസിന്റെയും അന്നമ്മ വർഗീസിന്റെയും മകൻ ഇ.വി.വർഗീസ് (ബേബി- 75) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം പിന്നീട്.
ഐപിസി ഫിലെദെൽഫിയ കഞ്ഞിക്കുഴി സഭയുടെ വളർച്ചയ്ക്കും കോട്ടയത്തെ സഭകളുടെയും പെന്തെക്കോസ്തു പ്രവർത്തനങ്ങളുടെ മുന്നേറ്റത്തിനും ഈ കുടുംബം ഏറെ പ്രയത്നിക്കുകയും മുൻപന്തിയിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു.
പിൽക്കാലത്ത് അമേരിക്കയിൽ ഒറിഗൺ പോർട്ട്ലാൻ്റിൽ സ്ഥിരതാമസമാവുകയും അവിടെത്തെ സഭയുടെയും മറ്റു സുവിശേഷ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ഭാര്യ: ഓമന(അയ്മനം മണക്കുളത്തിൽ കുടുംബാംഗം).
മക്കൾ: ഡാനി, ക്രിസ്സി, ലെനി
മരുമക്കൾ: സാറ, ഷേമൻ (അത്തിമറ്റത്തിൽ, നീണ്ടൂർ), ലെവി ദാനിയേൽസ് (പള്ളികിഴക്കേതിൽ പുത്തൻവീട്)
പ്രശസ്ത സുവിശേഷ പ്രസംഗകൻ ഇവാ.സാജു മാത്യുവിൻ്റെ ഭാര്യ ജെസി സാജു സഹോദരപുത്രിയാണ്.
ഗുഡ്നൂസിൻ്റെ ഡിജിറ്റൽ ഓൺലൈൻ മാഗസിൻ ഇല്ല്യൂമിനറിൻ്റെ എഡിറ്റോറിയൽ ബോർഡ് അംഗം ബോണി ജോർജ് സഹോദരൻ്റെ മകനാണ്
Advertisement
Advertisement