കേരള മുൻ ധനമന്ത്രി വി.വിശ്വനാഥ മേനോന്‍ അന്തരിച്ചു

0
1139

കൊച്ചി: സി.പി.എം നേതാവും മുൻ ധനമന്ത്രിയുമായ വി.വിശ്വനാഥ മേനോൻ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം.

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം. 1987-ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നു.
എറണാകുളത്തെ സിപിഎം രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവായിരുന്നു വി വിശ്വനാഥൻ. രണ്ടു തവണ ലോക്സഭാംഗമായിരുന്ന വിശ്വനാഥമേനോൻ ഇടക്കാലത്ത് പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞു 2003-ലെ എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം സി.പി.എം. സ്ഥാനാർത്ഥിക്കെതിരെ ബിജെപി പിന്തുണയോടെ വിമതനായി മത്സരിക്കുകയും ചെയ്തു.
ഭാര്യ-കെ.പ്രഭാവതി മേനോൻ. മക്കൾ: അഡ്വ. വി.അജിത് നാരായണൻ (മുൻ സീനിയർ ഗവ. പ്ലീഡർ) ഡോ. വി മാധവചന്ദ്രൻ. മരുമക്കൾ: ഡോ. ശ്രീജ അജിത് (അസി. പ്രൊഫസർ സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി) പ്രീതി മാധവ് (അസി. പ്രൊഫസർ എംഇഎസ് കോളേജ്, എടത്തല).

LEAVE A REPLY

Please enter your comment!
Please enter your name here