സാംകുട്ടി ചാക്കോ നിലമ്പൂരിന്റെ ഭാര്യാപിതാവ് നിത്യതയിൽ; സംസ്കാരം ഫെബ്രു.20ന് ബുധനാഴ്ച

0
3029

തിരുവല്ല: ഹാലേലുയ്യാ ചീഫ് എഡിറ്റർ സാംകുട്ടി ചാക്കോയുടെ ഭാര്യ പ്ലൻസി സാമിന്റെ പിതാവ് മീനടം തെക്കേമുറിയിൽ ജോർജ് തോമസ് (കുഞ്ഞുമോൻ-72) നിര്യാതനായി. ഫെബ്രു 15 ന് വൈകിട്ട് 8.30 നായിരുന്നു അന്ത്യം. സംസ്കാരം ഫെബ്രുവരി 20 ന് ബുധനാഴ്ച രാവിലെ 9 ന് മീനടം ആശുപത്രിപടിയിലെ തെക്കെ മുറിയിൽ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചക്ക് 1 ന് ഐപിസി കാവാലിച്ചിറ  ഫിലെ ദെൽഫിയ സെമിത്തേരിയിൽ നടക്കും. ദീർഘ വർഷങ്ങൾ ജോലിയോടനുബന്ധിച്ച് ദുബായിയിൽ ആയിരുന്നു. ആത്മീയ പ്രവർത്തനങ്ങളും ദുബായിയിലെ ആദ്യകാല പെന്തെക്കോസ്തു സഭയായ ദുബായ് പെന്തെക്കോസ്തൽ ചർച്ചിന്റെ സ്ഥാപകരിലൊരാളുമായിരുന്നു.

 ഭാര്യ വാകത്താനം തലക്കുളത്ത് കുഞ്ഞുമോൾ മക്കൾ: പ്ലൻസി സാം തിരുവല്ല ( ഹാലേലുയ്യാ വാരിക പബ്ലിഷർ ) പ്രിൻസി പ്രിൻസ് തോമസ് – ന്യൂയോർക്ക്, ജെന്നി റോയ് കൊല്ലാട്. പരേതനായ ജിം ജോർജ്.

മരുമക്കൾ: പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ , പ്രിൻസ് തോമസ് കോലത്ത്, റോയ് മോൻ കെ. ഏബ്രഹാം കരിത്താറ്റിൽ.
Ph. 9349500155

LEAVE A REPLY

Please enter your comment!
Please enter your name here