പാസ്റ്റർ ജി. ജോർജ്ജ്(76) കർതൃ സന്നിധിയിൽ

0
2649

ആന്ധ്രയിലെ കൃഷ്ണ ഡിസ്ട്രിക് ചർച്ച് ഓഫ് ഗോഡ് സെന്റർ പാസ്റ്ററും, പാമറു ദൈവസഭയുടെ സ്ഥാപകനും സീനിയർ ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ ജി. ജോർജ്(76) കർതൃ സന്നിധിയിൽ പ്രവേശിച്ചു. പ്രവേശിച്ചു.സംസ്കാരം പിന്നീട്.

കൊട്ടാരക്കര വാളകം സ്വദേശിയായ പാസ്റ്റർ ജോർജ് കഴിഞ്ഞ 55 പരം വർഷങ്ങളായി പാമറു കേന്ദ്രമാക്കി സഭാ പ്രവർത്തനങ്ങൾ നടത്തി വരുകയായിരുന്നു. പരേതയായ സാറാമ്മ ജോർജ് (തലപ്പാടി കോട്ടയം) ആണ് ഭാര്യ. പരേതനായ സ്റ്റാൻലി ജോർജ്, സാം ജോർജ് (കുവൈറ്റ്), പാസ്റ്റർ സ്റ്റീഫൻ ജോർജ് (ആന്ദ്ര) എന്നിവരാണ് മക്കൾ.മരുമകൾ: സൂസൻ സാം (കുവൈറ്റ്).

കഴിഞ്ഞ അര നൂറ്റാണ്ടിൽ ഏറെ ആയി ഉള്ള ശുശ്രൂഷകൾ മൂലം കൃഷ്ണ ഡിസ്ട്രിക്ടിന്റ്റ് വിവിധ ഭാഗങ്ങളിൽ സഭകൾ സ്ഥാപിക്കുവാനും ആയിരക്കണക്കിന് തദ്ദേശവാസികളെ സ്നാനപെടുത്തുവാൻ ഇടയായിട്ടുണ്ട് .

ജി ഫിലിപ്പ്, ജി രാജൻ, മേരിക്കുട്ടി ചിന്നമ്മ എന്നിവരാണ് സഹോദരങ്ങൾ. പാസ്റ്റർ ജോൺസൺ ഫിലിപ്പ് (ചിക്കാഗോ),കുര്യൻ ഫിലിപ്പ് (ചിക്കാഗോ) എന്നിവരുടെ സഹോദരി ഭർത്താവും പാസ്റ്റർ ആൻഡ്രൂസ് കെ ജോർജിന്റെ ( ചിക്കാഗോ )ഭാര്യ സഹോദരി ഭർത്താവും ആണ് നിത്യതയിൽ പ്രവേശിച്ച പാസ്റ്റർ ജി ജോർജ്.

LEAVE A REPLY

Please enter your comment!
Please enter your name here