പാസ്റ്റർ എം വി ജോർജ് മുളന്തറ നിര്യാതനായി
ചിക്കാഗോ : പാസ്റ്റർ എം.വി ജോർജ് (കുഞ്ഞുമോൻ 78) ചിക്കാഗോയിൽ നിര്യാതനായി.
പത്തനംതിട്ട കടമ്പനിട്ട സ്വദേശിയായ അദ്ദേഹം മുളന്തറ കുടുംബാംഗമാണ്. ജെസ്സി ജോർജ് ആണ് ഭാര്യ. ആദ്യ ഭാര്യ പരേതയായ തങ്കമ്മ ജോർജ്. അരനൂറ്റാണ്ടു മുൻപ് അമേരിക്കയിൽ എത്തിയ പരേതൻ ദീർഘകാലം ബാങ്ക് ഓഫ് അമേരിക്കയുടെ ഉദ്യോഗസ്ഥൻ ആയിരുന്നു.
പരേതരായ കെ വി വർഗീസ് മറിയാമ്മ വർഗീസ് എന്നിവരാണ് മാതാപിതാക്കൾ.പരേതനായ മുളന്തറ എബ്രഹാം, സാമുവൽ മുളന്തറ, ജോൺ മുളന്തറ, മറിയാമ്മ വർഗീസ് എന്നിവരാണ് സഹോദരങ്ങൾ. വിവിധ ഓൺലൈൻ പ്രയർ ഗ്രൂപ്പുകളിലെ സജീവസാന്നിധ്യമായിരുന്ന പാസ്റ്റർ എം വി ജോർജിന്റെ മൃതുദേഹം ജൂലൈ 28 ഞായറാഴ്ച വൈകിട്ടു 4 മണി മുതൽ നൈൽസിലുള്ള കൊളോണിയൽ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിനായി വെക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് അവിടെ നടക്കുന്ന ശുശ്രൂഷകളെ തുടർന്ന് ഉച്ചയോടെ മേരി ഹിൽസമിത്തേരിയിൽ സംസ്കരിക്കും.
വാർത്ത: കുര്യൻ ഫിലിപ്പ് 847 912 5578