പ്രസന്നതയോടെ തരകൻ സാർ നിത്യത പൂകി

0
1004

അനുസ്മരണം:

പ്രസന്നതയോടെ
തരകൻ സാർ 

ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ മുൻ പ്രസിഡൻ്റ് ഡോ. ജോർജ് തരകനെ കൗൺസിൽ മെമ്പർ ബിജോയ് സാമുവേൽ അനുസ്മരിക്കുന്നു.

രകൻ സാർ എന്നാണ് എല്ലാരും വിളിക്കാറ്. ഡോ. ജോർജ് തരകൻ എന്ന് പേര്. ഇടയ്ക്കാടുള്ള എല്ലാ ദൈവമക്കൾക്കും സുപരിചിതൻ.
എപ്പോൾ കണ്ടാലും ആ മുഖം പ്രസന്നമായിരുന്നു.

ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ അമരക്കാരിൽ പ്രധാനിയായിരുന്നു തരകൻ സാർ. പി.വി. ജേക്കബ് സാർ പ്രസിഡൻറായിരിക്കുമ്പോൾ കൗൺസിൽ സെക്രട്ടറിയായിരുന്നു.

അപ്രതീക്ഷിതമായുണ്ടായ ജേക്കബ് സാറിൻ്റെ വിയോഗത്തിൻ്റെ ഒരു ആഘാതവും സഭയ്ക്കു ഏശാതെ സഭയെ കൈവെള്ളയിൽ എന്ന പോലെ കരുതുന്നതിൽ എന്നും ജാഗ്രത പുലർത്തിയിരുന്നു തരകൻ സാർ. ജേക്കബ് സാറിന് ശേഷം ദീർഘ വർഷം കൗൺസിൽ പ്രസിഡൻറായിരുന്നു.

തൂവെള്ള വസ്ത്രത്തിൽ സുന്ദരനായ തരകൻ സാറിനെ കാണുന്നതെ ഒരു അഴകായിരുന്നു.  എൻ്റെ സ്കൂൾ പഠന പ്രായത്തിൽ നാട്ടിലെ ചർച്ച് ഓഫ് സഭയുടെ വാർഷിക കൺവൻഷനിൽ പങ്കെടുക്കാൻ ഞാൻ പോകുമായിരുന്നു.
ആ സമയത്ത് പ്രഭാഷകനായി എത്തുന്ന തരകൻ സാറിൻ്റെ ഐശ്വര്യം നിറഞ്ഞ രൂപം തൂവെള്ള വസ്ത്രത്തിൽ കാണുമ്പോൾ ഇത് ദൈവദൂതനാണോ എന്നെനിക്കു തോന്നിയിട്ടുണ്ട്.

നല്ല പ്രഭാഷകനായിരുന്നു തരകൻ സാർ. സ്ഫുടമായ വാക്കുകൾ ലളിതമായ വിഷയങ്ങൾ ജീവിതഗന്ധിയായ സന്ദേശങ്ങൾ. അതായിരുന്നു സാറിൻ്റെ പ്രഭാഷണങ്ങളിലെ ആകർഷണീയത.

ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ അമരക്കാരിൽ പ്രധാനിയായി ഒരു കാലഘട്ടത്തിൽ സഭയുടെ പൊതുമുഖമായി പ്രവർത്തിച്ച് കേരള ക്രൈസ്തവ സഭാ ചരിത്രത്തിൽ സ്മരണീയമായ സംഭാവനകൾ നല്കിയ തരകൻ സർ ഇമ്പങ്ങളുടെ പറുദീസയിലേക്ക് കരേറിപോയി.

നിത്യതയിൽ ഭക്തനെ കാണാമെന്ന പ്രത്യാശയോടെ ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും സഭയുടെയും ഒപ്പം ചേരുന്നു.
പ്രത്യാശാനിർഭരമായ യാത്രാമൊഴി ചൊല്ലുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here