സ്കൂട്ടർ അപകടത്തിൽ വ്യാപാരി മരിച്ചു

സ്കൂട്ടർ അപകടത്തിൽ വ്യാപാരി മരിച്ചു

കൊട്ടാരക്കര: കൊട്ടാരക്കര ദേശീയപാതയിൽ വൈദ്യുതി ഭവന് സമീപം വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കൊട്ടാരക്കര ഷൈൻ ലോഡ്ജ്, ആനയഴികം ഹാർഡ് വെയേഴ്സ്, മുൻ റേഷൻ മൊത്ത വ്യാപാരി എന്നിവയുടെ ഉടമ നീലേശ്വരം ആനയഴികം ബംഗ്ലാവിൽ ജേക്കബ് ജോൺ (78) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം. വീട്ടിലേക്ക് പോവുകയായിരുന്ന ജേക്കബ് ജോൺ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ റോഡിൽ മറിയുകയായിരുന്നു. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് തട്ടിയതാണെന്ന് കരുതുന്നു. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊട്ടാരക്കര പോലീസ് കേസെടുത്തു.

തൃക്കണ്ണമംഗൽ ഐപിസി സഭാംഗമാണ്.

സംസ്കാരം ഫെബ്രു.7 ന് രാവിലെ 8ന് നീലേശ്വരം ഭവനത്തിലെ പൊതുദർശനത്തിനു ശേഷം 10 ന് തൃക്കണ്ണമംഗലിലെ  ഭവനത്തിൽ  ശുശ്രൂഷകൾ നടക്കും. 12.30 ന് ഐപിസി രഹബോത്ത് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

ഭാര്യ: മുൻ ഭാര്യ സൂസമ്മ ജേക്കബ് (late), ആനി ജേക്കബ്.

മകൻ: ലോയൽ ജേക്കബ്.

മരുമകൾ: ആശ ലോയൽ ജേക്കബ്.