പി.വൈ.പി.എ കോട്ടയം സോണൽ പ്രസിഡൻ്റ് പാസ്റ്റർ ഷാൻസ് ബേബിയുടെ മാതാവ് നിത്യതയിൽ

0
2563

സംസ്കാരം ഇന്ന് മെയ് 7ന് ഉച്ചയ്ക്ക് 12 മുതൽ ഗുഡ്ന്യൂസിൽ വീക്ഷിക്കാം

കൂത്താട്ടുകുളം: പി.വൈ.പി.എ കോട്ടയം സോണൽ പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബിയുടെ മാതാവ് ജെസി ബേബി (61) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതകളാൽ കുറേ മാസങ്ങളായി ചികിത്സയിലായിരുന്നു.
ഭർത്താവ് തൃശൂർ പുളിഞ്ചോട്ടിൽ കുടുംബാഗം പി.എ ബേബി.

സംസ്കാര ശുശ്രൂഷകൾ ഇന്ന് മെയ് 7ന് ഉച്ചയ്ക്ക് 2 ന് കൂത്താട്ടുകുളം ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ നടക്കും.

യാക്കോബായ കുടുംബത്തിൽ നിന്നും രക്ഷിക്കപ്പെട്ട് പെന്തക്കോസ്ത് വിശ്വാസത്തിൽ ഇവർ എത്തിയിട്ട് രണ്ടര പതിറ്റാണ്ട് പിന്നിടുന്നു. അറിഞ്ഞനാൾ മുതൽ ആ ക്രിസ്തു വിശ്വാസത്തിൽ വിശ്വസ്തതയോടെ നില കൊള്ളുന്നു. ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും വേറിട്ട ചില ആത്മീക ദർശനങ്ങൾ തനിക്കുണ്ടായിരുന്നു.അത് തലമുറകളിലേക്ക് പകരുന്നതിൽ വിജയിച്ച പ്രീയ മാതാവ് മക്കളെ മൂന്ന് പേരെയും സുവിശേഷത്തിന്റെ മുന്നണി പോരാളികളാക്കുന്നതിൽ വിജയിച്ചു.
മക്കൾ: പാസ്റ്റർ ഷാൻസ്ബേബി.((ഐ. പി.സി നാട്ടകം. കോട്ടയം സൗത്ത് സെന്റർ),ഷിൻസി സാബു, ഷാൻസി ജിബു.
മരുമക്കൾ: ആശ ഷാൻസ്,
പാസ്റ്റർ സാബു.എം.ബേബി. (ഐ.പി.സി. തിരുവാനിയൂർ.പിറവം സെന്റർ), പാസ്റ്റർ ജിബു ജോർജ്
ഐ.പി. സി. ഡെയറി പൂനെസെന്റർ.

 

LEAVE A REPLY

Please enter your comment!
Please enter your name here