മഴുവന്നൂര്‍ മൂട്ടമോളയില്‍ ജോണ്‍ പത്രോസ് (75) നിര്യാതനായി
കോലഞ്ചേരി: ഐപിസി കോലഞ്ചേരി സഭാംഗം മഴുവന്നൂര്‍ മൂട്ടമോളയില്‍ ജോണ്‍ പത്രോസ് (75) നിര്യാതനായി. ഭൗതീകശരീരം തിങ്കളാഴ്ച ജനു.13 ന് വൈകിട്ട് 4 ന് ഭവനത്തില്‍ കൊണ്ടുവരും. സംസ്‌കാരശുശ്രൂഷകള്‍ ചൊവ്വാഴ്ച ജനു.14 ന് രാവിലെ10 ന് ഭവനത്തില്‍ ആരംഭിച്ച് 12.30 ന് പുത്തന്‍കുരിശ് ഐപിസി സെമിത്തേരിയില്‍. സഭയിലെ ആദ്യകാല വിശ്വാസിയും രോഗസൗഖ്യത്തിന് മരുന്ന് എടുക്കാത്ത വിശ്വാസഗോളത്തിലെ ചുരുക്കം ചിലരില്‍ ഒരാളുമായിരുന്നു.
ഭാര്യ: മോളി മഴുവന്നൂര്‍ കുന്നപ്പിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ജിന്‍സി (കുവൈത്ത്), റൈസി (വെങ്ങോല), ആന്‍സി (യുകെ). മരുമക്കള്‍: ഷോബി (കുവൈത്ത്), ഷിബു (വെങ്ങോല), ജോഷി (മുംബൈ).
ഗുഡ്‌ന്യൂസ് ലൈവില്‍ തത്സമയം വീക്ഷിക്കാം.