എ.എസ്. ജോൺ നിര്യാതനായി

എ.എസ്. ജോൺ നിര്യാതനായി

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് റവ. എ.സി.സാമുവേലിന്റെ മകനും അസംബ്ലീസ് ഓഫ് ഗോഡ് പ്ലാമൂട് സഭാംഗവുമായ എ. എസ്. ജോൺ (87) നിര്യാതനായി. അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ഔദ്യോഗിക മുഖപത്രമായ ദൂതൻ മാസികയുടെ പബ്ലീഷറായി ദീർഘനാളുകളായി പ്രവർത്തിച്ചു വരികയായിരുന്നു. സംസ്കാരം പിന്നീട്.

ഭാര്യ: മോളി ജോൺ. മക്കൾ: ആഷ്ലി ജോൺ (ദുബായ്), ബോബി ജോൺ (കാനഡ). മരുമക്കൾ: മേഴ്സി, ആനി

വാർത്ത: ബൈജു എസ് പനയ്ക്കോട്