കെ.ഒ ജോൺസൺ കല്ലൂർ നിര്യാതനായി
ചിക്കാഗോ: കേരള എക്സ്പ്രസ് മാനേജിങ് എഡിറ്റർ കെ ഒ ജോസ് സിപിഎ യുടെ ജേഷ്ഠൻ കെ.ഒ ജോൺസൺ കല്ലൂർ (65) നിര്യാതനായി. സംസ്കാരം ഒക്ടോബർ 24 വ്യാഴാഴ്ച കൊട്ടാരക്കര തൃക്കണ്ണമംഗലം ഐപിസി സഭയുടെ ആഭിമുഖ്യത്തിൽ കല്ലൂർ കുന്നുവിള കുടുംബക്കല്ലറയിൽ നടക്കും. ന്യൂയോർക്ക് ഇന്റർനാഷണൽ പെന്ക്കോസ്റ്റൽ അസംബ്ലി സഭാംഗമായിരുന്നു.
പരേതനായ കെഎം കൊച്ചുണ്ണുണ്ണി യുടെയും കുഞ്ഞമ്മ കൊച്ചുണ്ണുണ്ണി യുടെയും രണ്ടാമത്തെ മകനാണ് പരേതൻ.
ഭാര്യ: സൂസമ്മ ജോൺസൻ. മക്കൾ: നോബിൻ ജോൺസൻ (തിരുവനന്തപുരം), മൈക്കിൾ ജോൺസൺ(ന്യൂയോർക്ക്). മരുമക്കൾ: ഷീജ നോബിൻ, ബ്ലെസ്സി മൈക്കിൾ.
കെ.ഒ രാജൻ (ഡാളാസ്), റോസമ്മ രാജു (ന്യൂയോർക്ക്), സൂസമ്മ തോമസ് (ഡാളാസ്), കെ.ഒ ജോസ് സിപിഎ (ചിക്കാഗോ), കെ.ഒ സജി(ന്യൂയോർക്ക്) എന്നിവർ സഹോദരങ്ങളുമാണ്.