പ്രൊഫ ജോസഫ് ലോപ്പസ് നിര്യാതനായി 

പ്രൊഫ ജോസഫ് ലോപ്പസ് നിര്യാതനായി 

വാർത്ത: പ്രിൻസ് ജോസഫ് കാസറഗോഡ്

കാസറഗോഡ്: കാസറഗോഡ് ഗവർമെന്റ് കോളജ്  സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകൻ ആയി വിരമിച്ച  പ്രൊഫ ജോസഫ് ലോപ്പസ് (73) നിത്യതയിൽ ചേർക്കപ്പെട്ടു. സുവിശേഷകൻ, വേദാധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

പാലക്കാട് നെന്മാറയിലെ ഹോസ്പിറ്റലിൽ  വെച്ചായിരുന്നു അന്ത്യം. ഭൗതീക ശരീരം സംസ്കാര ശുശ്രൂഷകൾക്കായി നാളെ രാവിലെ  കാസറഗോഡ് നുള്ളിപ്പാടിയിൽ ഉള്ള ഭവനത്തിൽ കൊണ്ടുവന്നതിനു ശേഷം രാവിലെ 10 മണി മുതൽ 2 മണിവരെ കാസറഗോഡ് പയനിയർ മിഷനറി ചർച്ച്‌ ഹാളിൽ പൊതു ദർശനത്തിനും  ശുശ്രൂഷകൾക്കും ശേഷം പടുപ്പിലെ  പയനിയർ മിഷനറി സഭയുടെ സെമിത്തേരിയിൽ സംസ്‌കരിക്കും.

ഭാര്യ: ലിന്നമ്മ ലോപ്പസ്.

മക്കൾ: ഡോ.ലിജോ ലോപ്പസ് (അവിറ്റിസ് ഹോസ്പിറ്റൽ,നെന്മാറ) അഡ്വ: ലൈജു വലേറിയൻ ലോപ്പസ്( ബാംഗ്ലൂർ) ലിജി ലോപ്പസ്

മരുമക്കൾ: സോനാ ലിജോ, എലിസബത്ത് (റെക്‌സി) സ്മിതേഷ് വിജയ്.

Advertisement