മുൻ പോലീസ് അസി. സബ് ഇൻസ്പെക്ടർ കൂട്ടുങ്കൽ കെ.സി.മാത്യൂ (തങ്കച്ചൻ-63) നിര്യാതനായി
കട്ടപ്പന: ദി പെന്തെക്കൊസ്തു മിഷൻ പട്ടം കോളനി സഭാംഗം മുൻ പോലീസ് അസി.സബ് ഇൻസ്പെക്ടർ കൂട്ടുങ്കൽ കെ.സി.മാത്യൂ (തങ്കച്ചൻ 63) നിര്യാതനായി. സംസ്കാരം ജനുവരി 13 നാളെ രാവിലെ 9.30ന് പട്ടം കോളനി ടി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ നടത്തും.
ഭാര്യ: ലൈസാമ്മ മാത്യൂ കോട്ടയം-കുറുച്ചി ഓലോടുംചിറ കുടുംബാംഗം.
മക്കൾ: ജോൺ പോൾ മാത്യു, അനിറ്റ് മാത്യു, ആൽബ മാത്യു.
മരുമക്കൾ: ജീന ജോൺ, വർഗ്ഗീസ്കുട്ടി, വില്യംസ്