റവ.കെ.ജോയ് (നിലമ്പൂർ) നിത്യതയിൽ

0
1887

നിലമ്പൂർ : ക്രൈസ്റ്റ് ഫോർ ദി നേഷൻസ് ബൈബിൾ കോളേജ് (കോഹിമ, നാഗാലാ‌ൻഡ് ) മുൻ രജിസ്ട്രാറും, കോഹിമ ഐപിസി പാസ്റ്ററുമായിരുന്ന റവ. കെ.ജോയ് ഫെബ്രുവരി 10 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 12 വെള്ളിയാഴ്ച നടക്കും.

ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽനിന്നും പഠനം പൂർത്തീകരിച്ചശേഷം 1981-ൽ നാഗാലാ‌ൻഡിൽ  വിവിധ ബൈബിൾ കോളേജുകളിൽ അധ്യാപകനായി പ്രവർത്തിക്കുകയും ചെയ്തു.  ചില വർഷങ്ങൾ കോഹിമ ഐപിസി യുടെ ശുശ്രൂഷകനായും സേവനം അനുഷ്ഠിച്ചു.

2010-ൽ നാട്ടിലേക്കു മടങ്ങിയ അദ്ദേഹം നിലമ്പൂർ ഐപിസി വട്ടപ്പാടം (കർമേൽ )സഭയുടെ അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. പരേതനായ സുവി. എ. ജി. കോശിയുടെ മകനാണ്. 
ഭാര്യ മറിയാമ്മ ജോയ്.
മക്കൾ : ബ്ലെസി ഷൈൻ (മുംബൈ ), ഡോ.സാം ജോയ് (ന്യൂഡൽഹി ).
മരുമക്കൾ : ഷൈൻ തോമസ്, ബ്ലെസി സാം.

LEAVE A REPLY

Please enter your comment!
Please enter your name here