കുഴിമറ്റം കൊന്നയിൽ പാസ്റ്റർ സോമൻ കെ. (73) കർത്തൃസന്നിധിയിൽ

കുഴിമറ്റം കൊന്നയിൽ പാസ്റ്റർ സോമൻ കെ. (73) കർത്തൃസന്നിധിയിൽ

ചിങ്ങവനം: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറൽ മിനിസ്റ്റർ കുഴിമറ്റം കൊന്നയിൽ പാസ്റ്റർ സോമൻ കെ. (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം വെസ്റ്റ് പള്ളം സഭാംഗമായിരുന്നു. സംസ്കാരം ഫെബ്രുവരി 11 ചൊവ്വാഴ്ച പന്നിമറ്റത്തുള്ള ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1ന് പള്ളം സഭയുടെ പരുത്തുംപാറയിലുള്ള സെമിത്തേരിയിൽ നടന്നു. 

പാസ്റ്റർമാരായ ലൈജു നൈനാൻ, സജി ജോർജ്, സജി എബ്രഹാം എന്നിവർ ശുശ്രൂഷകൾ നിർവഹിച്ചു. സഭാ ശുശ്രൂഷകൻ ബിനിൽ ജോൺ ശിശ്രൂഷകൾക്ക് നേതൃത്വം നൽകി. പാസ്റ്റർമാരായ വി.പി. തോമസ്, സി.ഐ തോമസ്, ടി.പി മാത്യു,  സാമൂവേൽ ഫിലിപ്, ടി.എം കുരുവിള, അനീഷ് കാവാലം എന്നിവർ അനുശോചന പ്രസംഗം നടത്തി.

Advertisement