കെ.ബി. ബിനുവിൻ്റെ സംസ്കാരം മെയ് 13 ഇന്ന്

കെ.ബി. ബിനുവിൻ്റെ സംസ്കാരം മെയ് 13 ഇന്ന്

കൊട്ടാരക്കര: കർതൃ സന്നിധിയിൽ ചേർക്കപ്പെട്ട സംസ്ഥാന പിവൈപിഎ മുൻ ജോ സെക്രട്ടറി ഉമ്മന്നൂർ പനയറ ഐ.പി.സി സഭാംഗം വിലങ്ങറ വടവോട് കെ.ബി ബിനുവിൻ്റെ (41) (സ്പെഷ്യൽ വില്ലേജ് ഓഫീസർ, വാളകം) സംസ്കാരം മെയ് 13 തിങ്കളാഴ്ച രാവിലെ 11ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2ന് പനയറ ഐ പി സി താബോർ സഭാ സെമിത്തേരിയിൽ.

ഏപ്രിൽ 6ന് കൊട്ടാരക്കരയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. താൻ സഞ്ചരിച്ച ബൈക്കിന്റെ പുറകിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് വീണു തലയ്ക്ക് ക്ഷതം സംഭവിക്കുകയായിരുന്നു. 

ഭാര്യാ: നവോമിയ ബിനു. മകൻ: നഥനിയേൽ ബിനു

Advertisement