സുവി. ചാണ്ടപിള്ള ഫിലിപ്പിന്റെ മകൾ കെസിയ ഓമന ചാണ്ടപ്പിള്ളയുടെ സംസ്കാരം ഏപ്രിൽ 1ന് കോട്ടയത്ത്

മണർകാട്: സുവിശേഷ പ്രസംഗകൻ ഇവാ. ചാണ്ടപിള്ള ഫിലിപ്പിന്റെ മകൾ മണർകാട് ഗ്രേസ് വില്ലയിൽ കെസിയ ഓമന ചാണ്ടപ്പിള്ള (38) നിര്യാതയായി. സംസ്കാരം ഏപ്രിൽ 1ന് കോട്ടയം ടൗൺ ബ്രദറൺ അസംബ്ലിയുടെ നേതൃത്വത്തിൽ മാങ്ങാനം ഐപിസി തിയളോജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ രാവിലെ 9:30 മുതൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് ചിലമ്പ്രക്കുന്ന് സെമിത്തേരിയിൽ.
പൊതുദർശനം മാർച്ച് 31ന് വൈകിട്ട് 5 മുതൽ ഇവാ. ചാണ്ടപിള്ള ഫിലിപ്പിന്റെ ഭവനത്തിൽ (ഗ്രേസ് വില്ല, മണർകാട്) ഉണ്ടായിരിക്കും.
Link to reach Grace Villa, Manarcad:
https://maps.app.goo.gl/w9azPei4FtWsBwBcA
ഭർത്താവ്: ചെങ്ങന്നൂർ പുത്തൻകാവ് പുതുക്കേരി പടിഞ്ഞാറ്റതിൽ സുബൻ ജേക്കബ്.
മാതാവ്: ഓമന ചാണ്ടപ്പിള്ള. സഹോദരൻ: ക്ളീറ്റസ് ചാണ്ടപ്പിള്ള.
Advertisement