കെ.ഒ തോമസ് നിര്യാതനായി

കെ.ഒ തോമസ്  നിര്യാതനായി

അടൂർ: വൈദ്യുതി ബോർഡ് റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ മണക്കാല കുറുമ്പിൽ നിസി ഭവനിൽ കെ .ഒ തോമസ് (71) നിര്യാതനായി. മണക്കാല ഐപിസി ശാലേം സഭാംഗമായ കെ.ഒ തോമസ് അടൂർ സെൻറർ ട്രഷറാർ , ജോ.സെക്രട്ടറി ലോക്കൽ സഭാ സെക്രട്ടറി , സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്.

മണക്കാല റസിഡൻസ് അസോസിയേഷൻറെ സ്ഥാപക സെക്രട്ടറിയായ പരേതൻ മികച്ച സാമൂഹ്യ പ്രവർത്തകൻ കൂടി ആയിരുന്നു.

ഭാര്യ: ഡെയ്സി തോമസ്. മക്കൾ: റിനു (ഷാർജ),റിൻസി (ന്യൂസിലാൻഡ്). മരുമക്കൾ: ഷൈജു(ഷാർജ), ജോമോൻ(ന്യൂസിലാൻഡ് ).