മന്നാംകണ്ടം കീപ്പനാശേരിയിൽ കെ.പി.കുര്യന്റെ സംസ്കാരം സെപ്റ്റംബർ16 ന് നാളെ

0
1385

സംസ്കാര ശുശ്രൂഷ ഗുഡ്ന്യൂസ് ലൈവിലൂടെ സെപ്റ്റംബർ 16ന് രാവിലെ 9 മണി മുതൽ വീക്ഷിക്കാം

അടിമാലി: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട മന്നാംകണ്ടം ചർച്ച് ഓഫ് ഗോഡ് സഭയുടെ ആരംഭകാല വിശ്വാസി കീപ്പനാശേരിയിൽ കെ.പി.കുര്യന്റെ(101) സംസ്കാരം സെപ്റ്റംബർ 16 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 1.30 ന് ഇരുന്നൂറേക്കർ ദൈവസഭ സെമിത്തേരിയിൽ.
1972 ൽ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ്, റീജിയൻ (ഡിവിഷൻ) വിഭജനകാലത്ത് ദൈവസഭാ കേരളാ ഡിവിഷനൊപ്പം നിൽക്കുകയും ,സഭാവിഭജനത്തെ ശക്തമായി പ്രതിരോധിക്കുവാൻ ധീരോദത്തമായ തീരുമാനം കൈക്കൊണ്ട്, ദലിത് സംസ്ക്കാര സമ്പന്നതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ധീരപുരുഷനായിരുന്നു കീപ്പനശ്ശേരി കെ.പി.കുര്യൻ. ദൈവസഭയുടെ പ്രവർത്തനത്തിന് വെളിച്ചം പകർന്നു ഏകീകരണത്തിനായി പ്രാർത്ഥിക്കുകയും ചെയ്ത ധീര വിപ്ലവകാരിയായിരുന്നു പരേതൻ.
ഭാര്യ പരേതയായ ശോശാമ്മ ചേലക്കര മാറാച്ചേരിയിൽ കുടുംബാംഗം.
മക്കൾ. കെ.കെ.പോൾ (യു.എസ്), മേഴ്സി കുഞ്ഞുകുട്ടി, സോഫി ജോസഫ് ,പരേതയായ തങ്കമ്മ ജോസഫ്, മിൽക്ക ജീസസ് (ഷാർജ), പാസ്റ്റർ കെ.കെ.സണ്ണി (അടിമാലി)
മരുമക്കൾ . ഗ്രേയ്സി പോൾ (യു.എസ്), പരേതനായ കുഞ്ഞുകുട്ടി, പരേതനായ കെ.വി.ജോസഫ്, ജോസഫ് സി.ചെറിയാൻ, പാസ്റ്റർ ജീസസ് റ്റി.ഫിലിപ്പ് (ഷാർജ), സോമി സണ്ണി.

LEAVE A REPLY

Please enter your comment!
Please enter your name here