പാസ്റ്റർ കെ.എസ്. ശാമുവേൽ ഏ.ജി. തിരുവല്ലാ സെക്ഷൻ പ്രസ്ബിറ്റർ

പാസ്റ്റർ കെ.എസ്. ശാമുവേൽ ഏ.ജി. തിരുവല്ലാ സെക്ഷൻ പ്രസ്ബിറ്റർ

തിരുവല്ല: ഏ.ജി. തിരുവല്ലാ സെക്ഷൻ പ്രസ്ബിറ്ററായി കുറ്റപ്പുഴ മാടംമുക്ക് ബഥേൽ ഏ.ജി.സഭാ പാസ്റ്റർ റവ. കെ.എസ്.ശാമുവേൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. റവ.നെൽസൺ ശാമുവേൽ സെക്രട്ടറിയായും റവ.ജോൺ ഏബ്രഹാം ഖജാൻജിയായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബ്രദർ ഒ.സി.ജോർജും ബ്രദർ പി.വി.മോഹനും കമ്മിറ്റി അംഗങ്ങൾ ആയിരിക്കും. പത്തനാപുരം സ്വദേശിയായ റവ.കെ.എസ്.ശാമുവേൽ കഴിഞ്ഞ ആറു വർഷമായി ബഥേൽ ഏ.ജി.യുടെ ശുശ്രൂഷകനാണ്. ഭാര്യ: ബീനാ ശാമുവേൽ. മക്കൾ: ജിബിൻ, ബ്ലസി. മരുമകൻ: ജോയൽ.

Advertisement