തിരുവൻവണ്ടൂർ തൈക്കുറഞ്ഞിയിൽ കുരുവിള കുര്യൻ (തങ്കച്ചൻ-77) ന്യൂജേഴ്സിയിൽ നിര്യാതനായി
ന്യൂജേഴ്‌സി: ഇമ്മാനുവൽ ചർച്ച് ഓഫ് ഗോഡ് ന്യൂജേഴ്സി സഭാംഗം ചെങ്ങന്നൂർ തിരുവൻവണ്ടൂർ തൈക്കുറഞ്ഞിയിൽ കുരുവിള കുര്യൻ (തങ്കച്ചൻ - 77) ന്യൂജേഴ്സിയിൽ നിര്യാതനായി.
സംസ്കാരം ഡിസംബർ 8 ന് പൊതുദർശനം യൂണിയൻ സ്ട്രീറ്റ് ഹാക്കൻ സാക്ക്. NJ 07601 തുടർന്ന് ഡിസംബർ 9 രാവിലെ 10 മുതൽ ജി തോമസ് ജെന്റൽ ഫ്യൂണറൽ സർവീസിന് ശേഷം സംസ്കാരം ജോർജ് വാഷിംഗ്ടണിൽ.
ഭാര്യ: ഏലിയാമ്മ കുര്യൻ (വടവാതൂർ പഴൂർ കുടുംബാംഗം).
മക്കൾ: ബിനു വി.കുരിയൻ, ഐവ് ഫ്രാൻസിസ്, ഹനു കുര്യൻ (മൂവരും യു.എസ്).മരുമക്കൾ: സൂസൻ , ലിയോനാർഡ് ഫ്രാൻസിസ്,ഐറിൻ കുര്യൻ
സഹോദരങ്ങൾ: അച്ചാമ്മ അബ്രഹാം, പരേതനായ ഏബ്രഹാം കുരുവിള , ജേക്കബ് കുരുവിള, പരേതനായ ടി കെ കുരുവിള, പരേതയായ വത്സമ്മ മാത്യു, മോളി കുട്ടി സാം.