മറിയാമ്മ എബ്രഹാം (65) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു

0
3192

മീററ്റ്, യു.പി.: മീററ്റിൻ്റെ അപ്പോസ്തോലൻ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ എൻ. ഐ. എബ്രഹാമിൻ്റെ സഹധർമ്മിണി മറിയാമ്മ അബ്രഹാം (65) ഇന്ന് രാവിലെ 11ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ മീററ്റ് ബെച്ചോള ഗാവിലുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ വൈകുന്നേരം 5 മണിക്ക് നടത്തി.

1972 മുതൽ ഉത്തരേന്ത്യയിൽ മധ്യപ്രദേശ്, ഉത്തർപ്രദേശ് മുതലായ സംസ്ഥാനങ്ങളിൽ സുവിശേഷത്തിൻ്റെ പോരാളിയായി. 1976-ൽ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഗോഡ്, ഇറ്റാർസിയുടെ ഭാഗമായി യു.പി.യിലെ മീററ്റിലെത്തി പ്രാരംഭ സഭകളിലൊന്നായ ‘ദുവാ കാ ഘർ’ സ്ഥാപിക്കുന്നതിലും സമീപ സ്ഥലങ്ങൾ സഭകൾ, സ്കൂളുകൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയുടെ വളർച്ചയിൽ പങ്കാളിയായിത്തീർന്നു.

ലക്ഷ്യത്തിലേക്ക്
(നിശാനി കി ഓർ) എന്ന ഉത്തരേന്ത്യൻ സുവിശേഷ ദൗത്യത്തിൻ്റെ അനുഭവങ്ങൾ രചിച്ചിട്ടുമുണ്ട്.

മക്കൾ: ബിൻസി തോമസ് (റൂർക്കി),
പാസ്റ്റർ ഫിന്നി എബ്രഹാം (ഗുഡ് ന്യൂസ് മീററ്റ് പ്രതിനിധി)

മരുമക്കൾ: തോമസ് മാത്യു,
ചാരു എബ്രഹാം

LEAVE A REPLY

Please enter your comment!
Please enter your name here