ഉത്തരേന്ത്യൻ മിഷനറി പാസ്റ്റർ പി.ടി. സാമുവേലിന്റെ സഹധർമ്മിണി മേരി സാമുവേൽ (71) നിത്യതയിൽ

0
1397

റാഞ്ചി: റാഞ്ചിയിൽ ദീർഘവർഷങ്ങളായി മിഷനറിയായിരുന്ന  പരേതനായ   പാസ്റ്റർ പി.ടി. സാമുവേലിന്റെ സഹധർമ്മിണി മേരി സാമുവേൽ (71) ഏപ്രിൽ  30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം  റാഞ്ചിയിൽ നടന്നു. 
 50  വർഷങ്ങൾക്ക് മുമ്പ്  റാഞ്ചിയിൽ കുടുംബമായി സുവിശേഷ പ്രവർത്തകരായി  എത്തുകയും അവിടെത്തെ സുവിശേഷ വ്യാപനത്തിനും സഭാ വളർച്ചയ്ക്കും ഏറെ പ്രയത്നിച്ചു.  റാഞ്ചിയിലെ പ്രഥമ പെന്തക്കൊസ്ത് സഭ ആരംഭിച്ചു. അനേകരെ ക്രിസ്തുവിലേക്ക് നേടുകയും, മറ്റിടങ്ങളിൽ സഭകൾ സ്ഥാപിക്കുകയും ചെയ്തു. 1997 ൽ മുപ്പതു വർഷത്തെ കർത്തൃസേവ തികച്ചു പാസ്റ്റർ പി.ടി സാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു. ഇപ്പോൾ ഈ സഭകളുടെ നേതൃത്വം മകൻ ഫിന്നി ശാമുവേൽ നിർവഹിക്കുന്നു.

മക്കൾ: ഫെബി തോമസ്, ഗ്രേസ് എബു, സൂസൻ അനിൽ, ഫിന്നി സാമുവേൽ. മരുമക്കൾ: കെ.വി തോമസ്, എബു, പാസ്റ്റർ അനിൽ, പ്രിയ.

 

LEAVE A REPLY

Please enter your comment!
Please enter your name here