മത്തായി സി. മണ്ണുച്ചേരിൽ (അച്ചൻകുഞ്ഞ്- 82) പെന്നിസിൽവേനിയയിൽ നിര്യാതനായി

മത്തായി സി. മണ്ണുച്ചേരിൽ (അച്ചൻകുഞ്ഞ്- 82) പെന്നിസിൽവേനിയയിൽ നിര്യാതനായി

തിരുവല്ല: വേങ്ങൽ മണ്ണുച്ചേരിൽ  മത്തായി സി. മണ്ണുച്ചേരിൽ അമേരിക്കയിൽ പിറ്റസ്ബർഗ്, പെന്നിസിൽവേനിയയിൽ നിര്യാതനായി. പരേതൻ പ്രസാദ് എം. ചെറിയാൻ മണ്ണുച്ചേരിലിന്റെ പിതൃസഹോദരനാണ്. സംസ്കാരം ഏപ്രിൽ  6ന് അമേരിക്കയിൽ.

24-ാം വയസ്സിൽ കെ.എസ്.സി.ബി യിലുള്ള  ജോലി രാജിവെച്ച് മുഴുവൻ സമയ സുവിശേഷ വേലക്കിറങ്ങുകയും, ഉത്തരേന്ത്യയിൽ   ബീഹാർ,ഒറീസ്സ, ആന്റമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളിലും  ആയി 20 ഓളം സ്വതന്ത്ര സഭകൾ സ്ഥാപിക്കുകയും,  നിരവധി ഗ്രന്ഥങ്ങൾ രചിക്കയും ചെയ്തിട്ടുണ്ട്. 

ഭാര്യ : തങ്കമ്മ മാത്യു 
മക്കൾ: ടാലന്റ് മാത്യു,റിവാർഡ് മാത്യു ഇരുവരും കുടുംബമായി അമേരിക്കയിൽ.