റ്റിപിഎം തിരുവല്ല സെന്റർ ചെന്നിത്തല മദർ മേഴ്‌സി ചാക്കോ(65) കർത്തൃസന്നിധിയിൽ

റ്റിപിഎം തിരുവല്ല സെന്റർ ചെന്നിത്തല മദർ മേഴ്‌സി ചാക്കോ(65) കർത്തൃസന്നിധിയിൽ

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ ചെന്നിത്തല സഭാ ശുശ്രൂഷക മദർ മേഴ്‌സി ചാക്കോ(65)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

സംസ്കാരം ആഗസ്റ്റ് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് തിരുവല്ല സെൻ്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

 നാല് പതിറ്റാണ്ടിലധികം (42 വർഷം ) കേരളത്തിൻ്റെ വിവിധ സെൻ്ററുകളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു.  

റ്റി.പി.എം സഭയുടെ ശുശ്രൂഷയിലിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട  പാസ്റ്റർ വി.എൽ ചാക്കോയുടെയും മദർ ശോശാമ്മ ചാക്കോയുടെയും മകളാണ്.

നിത്യതയിൽ ചേർക്കപ്പെട്ട പുനലൂർ സെൻറർ അസിസ്റ്റൻറ് മദർ ഹെപ്സി ചാക്കോ, ബാംഗ്ലൂർ ജാലഹള്ളി പാസ്റ്റർ ജോണി ചാക്കോ എന്നിവർ സഹോദരങ്ങളാണ്.

Advertisement 

Advertisement