പാല മേലുക്കാവ് മറ്റം ഇരുമാപ്ര ഇലവുംമാക്കൽ വീട്ടിൽ മേഴ്സി (61) അമേരിക്കയിൽ നിര്യാതയായി
ഒക്കലഹോമ (യുഎസ് ) : പാല മേലുക്കാവ് മറ്റം ഇരുമാപ്ര ഇലവുംമാക്കൽ വീട്ടിൽ പാസ്റ്റർ ജോണി ജോസഫിൻ്റെ ഭാര്യ മേഴ്സി (61) അമേരിക്കയിൽ നിര്യാതയായി. ഗ്രേസ് പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് യൂക്കോൺ ഇൻ്റർനാഷ്ണൽ പെന്തെക്കോസ്തൽ അസംബ്ലി ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30 ന് റോക്ക് വെൽ അവന്യൂ ബഥനി സെമിത്തേരിയിൽ.
മക്കൾ: ജോമി , ജോസി, ജോയ്സ് (മൂവരും യുഎസ് )
ഗുഡ്ന്യൂസ് പ്രതിനിധി പാസ്റ്റർ ഇ.ജെ വർഗീസിൻ്റെ സഹോദര ഭാര്യയാണ്.

