പാസ്റ്റർ റ്റി.എ ഏബ്രഹാമിന്റെ സഹധർമ്മിണി മിനി ഏബ്രഹാം (49) പഞ്ചാബിൽ നിര്യാതയായി

0
3828

ചണ്ഡിഗഡ്: എലീം ലൈഫ് ചർച്ച് ശുശ്രൂഷകൻ കുമളി കൊച്ചറ തച്ചരിക്കൽ പാസ്റ്റർ റ്റി.എ ഏബ്രഹാമിന്റെ സഹധർമ്മിണി മിനി ഏബ്രഹാം (49) പഞ്ചാബിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നടന്നു. ചപ്പാത്ത് കരിന്തരുവി പുത്തൻപുരയ്ക്കൽ കുടുംബാഗമാണ്. 

കഴിഞ്ഞ 30 വർഷമായി ചണ്ഡിഗഡിൽ ഭർത്താവിനോടൊപ്പം സുവിശേഷ വേലയിൽ സജീവമായിരുന്നു. തദ്ദേശിയരുടെ ഇടയിൽ ശക്തമായി ദൈവവചനം ശുശ്രൂഷിച്ചുകൊണ്ടിരുന്ന ഒരു സുവിശേഷ പ്രവർത്തകയും വേദ അദ്ധ്യാപികയും ആയിരുന്നു. ഹൈറേഞ്ചിലെ അദ്യകാല വിശ്വാസികൾ ആയിരുന്ന ചപ്പാത്ത് കരിന്തരുവി പുത്തൻപുരയ്ക്കൽ പരേതരായ പി. എം ആന്റണിയുടെയും മറിയാമ്മ ആന്റണിയുടെയും ഏഴാമത്തെ മകളാണ്. മക്കൾ: ജോയൽ, നിസ്സി.

LEAVE A REPLY

Please enter your comment!
Please enter your name here