സാം കുഴിക്കാലയുടെ പിതാവ് എം.ജെ ജോസഫ് (90) നിര്യാതനായി

0
3046

കോഴഞ്ചേരി: സാം കുഴിക്കാലയുടെ പിതാവ് കുഴിക്കാല തെക്കെത്തുണ്ടിയിൽ  എം.ജെ ജോസഫ് (90) നിര്യാതനായി. സംസ്കാരം സെപ്. 17 ന് വ്യാഴാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം സഭാ സെമിത്തേരിയിൽ.

കോഴഞ്ചേരിയിലെ പ്രമുഖ റബർ ഡീലർ ആയിരുന്ന പരേതൻ  ആദ്യകാല പെന്തെക്കോസ്ത് വിശ്വാസിയായിരുന്നു. കോഴഞ്ചേരി, കുഴിക്കാല പ്രദേശങ്ങളിലെ   സഭാവളർച്ചയ്ക്കും സുവിശേഷ വ്യാപനത്തിനും സജീവമായിരുന്നു. ഐ.പി സി. കുഴിക്കാല സഭയിൽ 20 വർഷം തുടർച്ചയായി വൈസ് പ്രസിഡൻ്റായും 40 വർഷം തുടർച്ച്ചയായി ട്രഷററായും പ്രവർത്തിച്ചു.

ഇലന്തൂർ താഴയിൽ കല്ലിൽ കുടുംബാംഗം പരേതയായ അന്നമ്മ ജോസഫ് ആണ് ഭാര്യ. മക്കൾ: പരേതയായ ലീലാമ്മ ജോർജ്, ലാലി എബ്രഹാം, സാം കുഴിക്കാല, പാസ്റ്റർ  തോമസ് ടി.ജോസഫ് (ഐപിസി എബനേസർ, നെല്ലിക്കാല ), ലിനി അനി ജോർജ്. മരുക്കൾ: എ ജെ ജോർജ്, ബി എബ്രഹാം, ലെനി സാം, ലുലു തോമസ് ,പാസ്റ്റർ അനി ജോർജ്

 

LEAVE A REPLY

Please enter your comment!
Please enter your name here