താണികുന്നേൽ മോളി സെബാസ്റ്റ്യൻ നിര്യാതയായി

0
254

മൂവാറ്റുപുഴ: വാഴക്കുളം അസംബ്ലിസ് ഓഫ് ഗോഡ് പന്തളം സെക്ഷൻ കൈപ്പുഴ സഭാ ശുഷ്രൂഷകൻ പാസ്റ്റർ ജോസഫ് ടി ദേവസ്യയുടെ സഹോദരി താണികുന്നേൽ മോളി സെബാസ്റ്റ്യൻ (66) നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരിക സൗഖ്യം ഇല്ലാതെ വിശ്രമത്തിലായിരുന്നു. ഇന്നലെ ഉണ്ടായ ഹൃദയാഘാതത്തേ തുടർന്ന് കോഴഞ്ചേരി മുത്തൂറ്റിലേക്ക് കൊണ്ടുപോയെങ്കിലും യാത്രമധ്യേ നിര്യാതയായി. സംസ്കാര ശുശ്രൂഷ മെയ് 14ന് രാവിലെ 11 ന് വാഴക്കുളം അസംബ്ലീസ് ഓഫ് സഭയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കും. കാവനയിലുള്ള സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 ന്  കൂത്താട്ടുകുളം അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ സെമിത്തേരിയിൽ നടക്കും.
പിതാവ് ടി.എം ദേവസ്യ വാഴക്കുളം അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ ആദ്യകാല വിശ്വാസികളിൽ ഒരാളാണ്. മാതാവ് പരേതയായ അന്നക്കുട്ടി.
സഹോദരങ്ങൾ : മത്തായി, പാസ്റ്റർ ജോസഫ്, ടോളി ബെന്നി (ഒറീസ്സ), ഷീന നെൽസൺ

LEAVE A REPLY

Please enter your comment!
Please enter your name here