നിലമ്പൂർ മുളംകുഴിയിൽ ബേബിച്ചായൻ നിത്യതയിൽ; സംസ്കാരം ഇന്ന് ഏപ്രിൽ 2 ന്

0
2418

നിലമ്പൂർ: മലബാറിലെ പെന്തെക്കോസ്ത് ചരിത്രത്തോടൊപ്പം നടന്ന നിലമ്പൂർ മുളംകുഴിയിൽ ബേബിച്ചായൻ (എം.എം വർക്കി – 96) ഏപ്രിൽ 1ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഐ പി സി നിലമ്പൂർ സൗത്ത് സെൻ്ററിലെ പുല്ലംഞ്ചേരി സഭാംഗമാണ്.
സംസ്കാരം ഏപ്രിൽ 2 ന് രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 9ന് സഭാ സെമിത്തേരിയിൽ നടക്കും.

ഭാര്യ: കുഞ്ഞമ്മ, മക്കൾ: ലിസി ജോസഫ്, ഗ്രേസി വർഗീസ്, എം.എം.മാത്യു, മോളി തോമസ്, വത്സമ്മ. മരുമക്കൾ: പരേതനായ പി.എൻ.ജോസഫ്, രാജു, വർഗീസ്, ലില്ലിക്കുട്ടി, തോമസ്.

മലബാറിലെ പെന്തെക്കോസ്തു മുന്നേറ്റത്തിനും നിലമ്പൂരിലെ സുവിശേഷ വ്യാപനത്തിനും പരേതനും കുടുംബവും ഏറെ പ്രയത്നിച്ചു.
1950 കളിൽ കുമ്പനാട് നിന്നും നിലമ്പൂർ വീട്ടിക്കുത്തിലെത്തിയ ബേബിച്ചായൻ 1951-ൽ നിലമ്പൂരിലെ ചിലരുമായി ചേർന്ന് ഐ.പി.സിയുടെ കൂടി വരവ് ആരംഭിച്ചു. ഒട്ടേറെ പ്രയാസങ്ങളിലും കഷ്ടതകളിലും പെന്തെക്കോസ്തിൻ്റെ വളർച്ചയ്ക്കായി പ്രയത്നിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here