ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ (63) അന്തരിച്ചു

0
776

മോൻസി മാമ്മൻ തിരുവനന്തപുരം

പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ (63) അന്തരിച്ചു. പാൻക്രിയാസിലെ അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അന്ത്യം

രോഗബാധിതനായതിനെത്തുടർന്ന് ഏറെക്കാലമായി ചികിൽസയിലായിരുന്നു അദ്ദേഹം. സന്ധ്യയോടെ പനജിയിലെ വസതിയിലായിരുന്നു അന്ത്യം. പാൻക്രിയാസിൽ രോഗം ബാധിച്ചതിനെ തുടർന്ന് യുഎസിലും ഇന്ത്യയിലുമായി വിദഗ്ധ ചികിൽസയിലായിരുന്നു പരീക്കർ. ചികിൽസാകാലത്തും നിയമസഭയിൽ എത്താനും ജോലികൾ ചെയ്യാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 2014 മുതൽ 2017 വരെ കേന്ദ്രപ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹം നാലു തവണ മുഖ്യമന്ത്രിയുമായി.

LEAVE A REPLY

Please enter your comment!
Please enter your name here