കേരളത്തിലെ ജൂതമുത്തശ്ശി സാറാ കോഹൻ (97) അന്തരിച്ചു

0
1338

മോൻസി മാമ്മൻ തിരുവല്ല

കൊച്ചി :കേരളത്തിൽ അവശേഷിക്കുന്ന ജൂതവംശജരിൽ ഏറ്റവും പ്രായം കൂടിയ ജൂത മുത്തശ്ശി സാറാ ജേക്കബ് കോഹൻ (97) അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മട്ടാഞ്ചേരി ജൂത ടൗണിൽ നടക്കും.
ജൂത തലമുറയിലെ അവസാനത്തെ കണ്ണിയായ സാറാ കോഹൻ മട്ടാഞ്ചേരിയിൽ ശേഷിക്കുന്ന നാല് കുടുംബങ്ങളിലായുള്ള അ‍ഞ്ച് പരദേശി ജൂതരിൽ ഒരാളായിരുന്നു. ആദായനികുതി ഉദ്യോഗസ്ഥനായ ജേക്കബ് കോഹനായിരുന്നു ഭർത്താവ്. ജേക്കബ് വിരമിച്ച ശേഷം ഇവർ ഒരുമിച്ച് ആരംഭിച്ച ‘സാറാസ് എംബ്രോയ്ഡറി ഷോപ്പ്’ വളരെ പ്രസിദ്ധമാണ്. 1999–ലാണ് ജേക്കബ് അന്തരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here