മരുതനാൽ തോമസ് വർഗ്ഗീസ് (ബാബുച്ചായൻ ) നിത്യതയിൽ

0
737

കോട്ടയം: ഐപിസിയുടെ കോട്ടയത്തെ മുതിർന്ന അൽമായ നേതാവും, ഐപിസി വേളൂർ സഭാംഗവുമായ തോമസ് വർഗ്ഗീസ് മരുതനാൽ (ബാബു – 80) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ തെള്ളകം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വിമുക്ത ഭടൻ ആയിരുന്നു. 90 കാലഘട്ടങ്ങളിൽ ഐപിസിയുടെ കോട്ടയത്തെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച താൻ വിവിധ കമ്മറ്റികളിൽ അവിഭാജ്യ ഘടകമായിരുന്നു. വേളൂർ ശാലേം സഭയുടെ വളർച്ചയിൽ വ്യക്തിമുദ്ര പതിപ്പിച്ച തൻ്റെ വേർപാട് ഐപിസി ശാലേം സഭക്ക് നികത്താനാവാത്ത വിടവാണ്.

ഭാര്യ: സാറാമ്മ തോമസ്
മക്കൾ: ഇവാ. ബ്രിജേഷ്, ചിക്കു.
മരുമക്കൾ: അനു ബ്രിജേഷ്, അജി.

വാർത്ത: ഷെറിൻ കാഹളം

LEAVE A REPLY

Please enter your comment!
Please enter your name here