ക്രൈസ്തവ എഴുത്തുകാരനും സുവിശേഷ പ്രഭാഷകനുമായ വാഴേപറമ്പിൽ വി എ ജോർജ്(88) നിത്യതയിൽ

0
596

പുതുപ്പള്ളി : ക്രൈസ്തവ എഴുത്തുകാരനും സുവിശേഷ പ്രഭാഷകനുമായ വാഴേപറമ്പിൽ വി എ ജോർജ്, (അനിയൻ സാർ-88) (ഗോസ്പൽ സ്റ്റേഷൻ പയ്യപ്പാടി) നിര്യാതനായി സംസ്കാരം ഒക്ടോ. 19 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് പയ്യപ്പാടി വാഴേ പറമ്പിൽ സ്വഭവനത്തിൽ ആരംഭിക്കും. ഐപിസി കാവാല ചിറ സഭ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സംസ്കാര ശുശ്രൂഷ 12 മണിക്ക് പയ്യപ്പാടി സഭാ സെമിത്തേരിയിൽ. പരേതൻ മുൻ റെയിൽവേ ഉദ്യോഗസ്ഥനും അദ്ധ്യാപകനുമായിരുന്നു. വിശ്വാസവും വികൽപവും, ഫോഗ് ലൈറ്റ് എന്നീ പുസ്തകങ്ങളുടെ രചയിതാവും നിരവധി ക്രൈസ്തവ സാമൂഹിക പത്രങ്ങളിൽ എഴുത്തുകാരനും ആയിരുന്നു. 30 വർഷങ്ങൾക്ക് മുൻപ് ബൈബിൾ മുഴുവനും സ്വന്തം കരങ്ങൾ കൊണ്ട് എഴുതിയ അദ്ദേഹം സന്നദ്ധ സുവിശേഷ സംഘം പ്രസിഡണ്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മഞ്ഞതുരുത്തേൽ കുടുംബയോഗം പ്രസിഡണ്ടാണ്. ഭാര്യ സാറാമ്മ ജോർജ് കുറുപ്പംപടി വായ്ക്കര ചിറക്ക കുടി കുടുംബാംഗമാണ്.. മക്കൾ : ആനി എസ് ജോൺ (അമേരിക്ക) ഡോക്ടർ ബാവ വർഗീസ് (ബാംഗ്ലൂർ), സൂസൻ സാജു (ചെന്നൈ) മരുമക്കൾ : സജു ജോൺ (അമേരിക്ക), ഡോക്ടർ അജി വർഗീസ് പാപ്പാലിൽ (ബാംഗ്ലൂർ – വേൾഡ് ഗോസ്പൽ മിഷൻ പ്രസിഡണ്ടും ടിവി പ്രഭാഷകനും) സാജു വർഗീസ് വടക്കേയറ്റം (ചെന്നൈ)

LEAVE A REPLY

Please enter your comment!
Please enter your name here