ചാത്തനാട്ട് പുത്തൻപുരയിൽ സണ്ണി നിത്യതയിൽ സംസ്കാരം ഒക്ടോബർ 14 ന് തിരുവല്ലയിൽ

0
1621

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ ( കുവൈറ്റ് ന്യൂ ടെസ്റ്റ്മെന്റ് ചർച്ച്) വിശ്വാസിയും തിരുവല്ല മുത്തൂർ ചാത്തനാട്ട് പുത്തൻപുരയിൽ ശാമുവേൽ വർഗീസ് (സണ്ണി -67) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 14 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് കിഴക്കൻമുത്തൂർ ടി പി എം സഭാ സെമിത്തെരിയിൽ. കഴിഞ്ഞ 36 ൽ പരം വർഷം കുവൈറ്റിൽ സേവനമനുഷ്ടിച്ച പരേതൻ കെ ടി എം സി സി ക്വയർ അംഗമായിരുന്നു.

ഭാര്യ പരേതയായ പൊന്നമ്മ പത്തനംതിട്ട ചീക്കനൽ വലിയവീട്ടിൽ കുടുംബാംഗം.
മക്കൾ: റീന ബോബി (കുവൈറ്റ്), റോണി ശാമുവേൽ (കൊച്ചി)
മരുമക്കൾ: ബോബി മാത്യൂ മാങ്കുളങ്ങര (കുവൈറ്റ്), മെറിൻ റോണി (കൊച്ചി)

പരേതരായ ടി പി എം എറണാകുളം സഭ ആരംഭകാല വിശ്വാസിയും കൺവൻഷൻ പരിഭാഷകനുമായ ബ്രദർ ദാസുകുട്ടി, റവ.എൻ.വി.ജോർജ് ( ജോർജ് അച്ചൻ ) , ഓമന, എൽസിക്കുട്ടി എന്നിവർ സഹോദരങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here