നിസ്സി മറീന വർഗീസ് നിര്യാതയായി

നിസ്സി മറീന വർഗീസ് നിര്യാതയായി

 കുവൈറ്റ്സിറ്റി : ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ ഫുൾ ഗോസ്‌പെൽ ചർച്ച് കുവൈറ്റ്‌ (ഐപിസി - എഫ്ജിസികെ) സഭാംഗം   നിസ്സി മറീന വർഗീസ് (40) നിര്യാതയായി. 

സംസ്കാര ശുശ്രൂഷ ഒക്ടോ.8 ന് ചൊവ്വാഴ്ച 12 ന് മാവേലിക്കര തഴക്കര ഐപിസി. ഇമ്മാനുവേൽ സഭാ സെമിത്തേരിയിൽ നടക്കും. ഭൗതിക ശരീരം രാവിലെ 8ന് ഭവനത്തിൽ കൊണ്ടുവരും.

ചില നാളുകളായി  ചികിത്സയിലായിരുന്നു.

ഭർത്താവ് : ജോബി (കുവൈറ്റ്‌). ഒരു കുട്ടിയുണ്ട്.

ഐപിസി റാന്നി ഈസ്റ്റ് സെന്ററിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.എസ്. മത്തായിയുടെ മരുമകൾ ആണ്.

Advertisement

Advertisement