സുവി. പോൾ ദിവാകരൻ കർത്തൃസന്നിധിയിൽ
കോട്ടയം: മള്ളുശ്ശേരി പ്രയർ ഫെലോഷിപ്പ്, മള്ളുശ്ശേരി പുല്ലരിക്കുന്നു ഐക്യക്രിസ്തീയ കൺവൻഷൻ എന്നിവയുടെ സ്ഥാപകൻ സി.ഡി സദനത്തിൽ സുവിശേഷകൻ പോൾ ദിവാകരൻ നിര്യാതനായി.
സംസ്കാരം ഓഗ.16 ഉച്ചക്കഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 3.30-നു സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ ദൈവാലയ സെമിത്തേരിയിൽ.
ഭാര്യ: അംബിക പോൾ, മക്കൾ: സജനാ പോൾ (മലബാർ ബൈബിൾ ഫെലോഷിപ്പ്), സാജൻ പോൾ(ജീവൻ കാ മുകട് മിനിസ്ട്രീസ്), സജി പോൾ (എക്സോഡസ്). മരുമക്കൾ: സജി ശമൂവേൽ, പ്രീതി സാജൻ, സിനി സജി.