പാസ്റ്റർ പോൾ വർഗ്ഗീസ് നവജീവധാര നിത്യതയിൽ

0
1404

കൻസാസ്(യു.എസ്.എ): നവ  ജീവധാര മ്യൂസിക് ടീം സ്ഥാപകൻ പാസ്റ്റർ പോൾ വർഗ്ഗീസ് അമേരിക്കയിലെെ കാൻസാസിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. അമേരിക്കയിൽ പഠിക്കുന്ന മകൾ ജൂലിയുടെ അടുത്ത് സന്ദർശനത്തിനു പോയതായിരുന്നു.

കൊറോണ കാരണം ഇന്ത്യയിലേക്ക് മടങ്ങുവാൻ സാധിക്കാതെ അമേരിക്കയിൽ തുടരുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോവിഡ് 19 സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

വടക്കേ ഇന്ത്യയിൽ ഔറംഗബാദ് കേന്ദ്രമാക്കി തദ്ദേശിയരുടെ ഇടയിൽ സുവിശേഷ പ്രവർത്തനം നടത്തുകയിരുന്നു പാസ്റ്റർ പോൾ വർഗ്ഗീസും കുടുംബവും.

LEAVE A REPLY

Please enter your comment!
Please enter your name here