പിസിനാക്ക്  നാഷണൽ കമ്മിറ്റി ഡിസം.7 ന് ചിക്കാഗോയിൽ

പിസിനാക്ക്  നാഷണൽ കമ്മിറ്റി ഡിസം.7 ന് ചിക്കാഗോയിൽ

കുര്യൻ ഫിലിപ്പ് (മീഡിയ കോർഡിനേറ്റർ)

ചിക്കാഗോ: 2026 ൽ ചിക്കാഗോയിൽ  നടക്കുന്ന പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ കമ്മിറ്റി ഡിസംബർ 7ന് ചിക്കാഗോയിൽ  നടക്കുമെന്ന് നാഷണൽ ഭാരവാഹികൾ അറിയിച്ചു.

നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ അധ്യക്ഷത വഹിക്കും. നാഷണൽ സെക്രട്ടറി സാം മാത്യു അടുത്ത കോൺഫറൻസിന്റെ നയരൂപീകരണ രേഖ സമർപ്പിക്കും. നാഷണൽ ട്രഷറർ പ്രസാദ് ജോർജ് സിപിഎ ബഡ്ജറ്റ് അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന ചർച്ചകൾക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എത്തിച്ചേരുന്ന നാഷണൽ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകും. വിവിധ സബ് കമ്മറ്റികളുടെ രൂപീകരണവും അന്ന് നടക്കും. നാഷണൽ യൂത്ത് ഡയറക്ടറും ഇംഗ്ലീഷ് സെഷൻ കൺവീനറുമായ ഡോ ജോനാഥാൻ ജോർജ്, നാഷണൽ ലേഡീസ് കോർഡിനേറ്റർ ജീന വിൽ‌സൺ എന്നിവരും വിവിധ പ്ലാനുകൾ അവതരിപ്പിക്കും.

 നാഷണൽ കമ്മിറ്റിക്ക് മുന്നോടിയായി നവംബർ 17 ഞായറാഴ്ച 4 ന്  സെലിബ്രേഷൻ ചർച്ചിൽ  ലോക്കൽ കമ്മിറ്റി കൂടും. ലോക്കൽ കൺവീനർമാരായ പാസ്റ്റർ ജിജു ഉമ്മൻ ഡോ ടൈറ്റസ് ഈപ്പൻ, സെക്രട്ടറിമാരായ ഡോ ബിജു ചെറിയാൻ, ജോൺ മത്തായി ട്രഷറർമാരായ കെ ഓ ജോസ് സിപിഎ, വർഗീസ് സാമുവേൽ എന്നിവർ  പ്രവർത്തനങ്ങൾ വിശദീകരിക്കും.

 2026 ജൂലൈ 2 മുതൽ 5 വരെ ഷാം ബർഗ് കൺവെൻഷൻ സെന്ററിൽലാണ് അടുത്ത പിസിനാക് ദേശീയ സമ്മേളനം നടക്കുന്നത്.